നിര്‍ഭയ കേസ് : പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ച് ഇന്ന് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നും അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നുമാണ് പവന്‍ ഗുപ്ത വാദിക്കുന്നത്. കേസ് രാവിലെ പത്തരക്കാണ് പരിഗണിക്കുന്നത്. അതേസമയം കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി1 ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. അതിനിടെ രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ചത് നിര്‍ഭയയുടെ അമ്മ മാതൃകയാക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ട്വീറ്റ് ചെയ്തതിനു പിന്നാലെ ഇന്ദിരാ ജയ്‌സിംഗിനെ പോലുള്ളവര്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അതിന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്.

Comments are closed.