കണ്ണൂരിലെ അമ്പായത്തോട് നഗരത്തില്‍ നാലംഗ മാവോയിസ്റ്റ് സംഘം സായുധപ്രകടനവും ലഘുലേഖ വിതരണവും നടത്തി

കണ്ണൂര്‍: കണ്ണൂരിലെ അമ്പായത്തോട് നഗരത്തില്‍ ഇന്ന് രാവിലെ ആറു മണിയോടെ ഒരു സ്ത്രീയടക്കമുള്ള നാലംഗ മാവോയിസ്റ്റ് സംഘം സായുധപ്രകടനവും ലഘുലേഖ വിതരണവും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെ നഗരത്തില്‍ എത്തിയ ഇവരില്‍ തോക്കുധാരികളും ഉണ്ടായിരുന്നു. എന്നാല്‍ അമ്പായത്തോട് നേരത്തേയും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലമാണ്.

അന്നും പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തെരച്ചിലുകളും ജാഗ്രതാ നിര്‍ദേശവുമെല്ലാം പോലീസ് നല്‍കുകയും ചെയ്തിരുന്നു. അട്ടപ്പാടിയില്‍ ചൊരിഞ്ഞ രക്തത്തിന് പകരം വീട്ടുക. ഇതിന് മോഡിയും പിണറായിയും സമാധാനം പറയണം.

ഓപ്പറേഷന്‍ സമാധാന് എതിരായി ജനുവരി 31 ന് പ്രഖ്യാപിച്ച ബന്ദ് വിജയിപ്പിക്കുക, ഓപ്പറേഷന്‍ സമാധാന്‍ നിര്‍ത്തി വെയ്ക്കണം ഓപ്പറേഷന്‍ സമാധാന്‍ കുത്തകകള്‍ക്കും ബ്രാഹ്ണമ മേധാവികള്‍ക്കും സമാധാന്‍. ഓപ്പറേഷന്‍ സമാധാന്‍ ജനങ്ങള്‍ക്കെതിരായ യുദ്ധം പരാജയപ്പെടുത്തുക ചെറുക്കുക. തുടങ്ങിയവയാണ് പോസ്റ്റുകളില്‍ വ്യ്കതമാക്കിയിരിക്കുന്നത്. എന്നാല്‍ പോസ്റ്റര്‍ പതിച്ച ശേഷം കൊട്ടിയൂരിലൂടെ തന്നെ ഇവര്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രാഥമികമായ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Comments are closed.