തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നു വന്ന രണ്ടു സുപ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തു. ഗവര്‍ണറുമായി ഉടക്കി നില്‍ക്കുന്ന വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഗവര്‍ണര്‍ ഒപ്പിടാതെ കടുത്ത നിലപാട് എടുത്തിരിക്കുന്ന വാര്‍ഡ് വിഭജനവുമായി മുമ്പോട്ട് പോകുകയാണ്.

അതേസമയം ആര്‍.എസ്.എസ്. അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും തള്ളിയെങ്കിലും സെന്‍സസ് നടപടികളുമായി സഹകരിക്കും. പക്ഷേ ഇതില്‍ മാതാപിതാക്കളെ സംബന്ധിക്കുന്നതും ജനനത്തീയതുമായി ബന്ധപ്പെട്ടുള്ളതുമായ വിവരങ്ങള്‍ ഒഴിവാക്കും.

ഇവ അനാവശ്യമെന്ന് നിലപാടാണ് മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്നത്. ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ കരട് ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വാര്‍ഡെങ്കിലൂം കൂടും. കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും നിയമസഭയില്‍ ബില്ല് പ്രതിപക്ഷം ശക്തമായി എതിര്‍ത്തേക്കാനാണ് സാധ്യത.

എന്നാല്‍ ഭരണഘടനയ്ക്ക് അനുസൃതമായേ ഏതു നിയമവും നടപ്പാക്കാന്‍ കഴിയൂ എന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇല്ലെങ്കില്‍ പൗരത്വ നിയമത്തിനു തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വനിയമമെന്നതു മതരാജ്യമെന്ന ലക്ഷ്യത്തോടെയുള്ള ആര്‍.എസ്.എസ്. അജന്‍ഡയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Comments are closed.