ഒ.എന്‍.ജി.സിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മലയാളി വ്യവസായി സി.സി തമ്പി അറസ്റ്റിലായി

ന്യുഡല്‍ഹി: ഒ.എന്‍.ജി.സിയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ മലയാളി വ്യവസായി സി.സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. 288 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 1999 പ്രകാരമാണ് അറസ്റ്റ് നടന്നത്.

ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായിയായ സി.സി തമ്പി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളില്‍ നേരത്തെ അന്വേഷണം നേരിട്ടിരുന്നു. ഒ.എന്‍.ജി.സി ഇടപാടില്‍ 1000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന ആരോപമത്തെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം സി.സി തമ്പിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്സ് എന്നിവ എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു.

Comments are closed.