ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും എട്ട് സ്ഥാപനങ്ങളിലും റെയ്ഡ്
ന്യുഡല്‍ഹി: നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് ഭാരത് ഹോട്ടല്‍സ് എം.ഡി ജ്യോത്സന സൂരിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ് നടത്തി. തിങ്കളാഴ്ച രാവിലെയാണ് സൂരിയുടെയും പങ്കാളികളുടെയും എട്ട് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. ഭാരത് ഹോട്ടല്‍സ്, ദി ലളിത് ലക്ഷ്വറി ഹോട്ടല്‍ ശൃംഖല സ്വന്തമാക്കിയിരുന്നു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് (ഫിക്കി) മുന്‍ പ്രസിഡന്റ് കൂടിയായ ജ്യോത്സന സൂരി ലളിത് സൂരി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനായിരുന്ന ഭര്‍ത്താവിന്റെ മരണത്തോടെയാണ് 2006ല്‍ ഭാരത് ഹോട്ടല്‍സിന്റെ എം.ഡി സ്ഥാനം ഏറ്റെടുത്തത്. അതേസമയം ദി ലളിത് ഗ്രൂപ്പിന്റെ കീഴില്‍ 12 ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ദി ലളിത് ട്രാവലര്‍ ബ്രാന്‍ഡും കമ്പനി സ്ഥാപിച്ചിരുന്നു.
Comments are closed.