മംഗുളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമമുറിയ്ക്ക് സമീപം ബോംബ് കണ്ടെത്തി

മംഗുളൂരു : മംഗുളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമമുറിയ്ക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ് കണ്ടെത്തി. തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. അതേസമയം ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയില്‍ ബാഗ് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും ബാഗില്‍ ബോംബ് ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും വിവരമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Comments are closed.