ആന്ധ്രാപ്രദേശിന് ഇനി വിശാഖപട്ടണം, അമരാവതി, കുര്‍ണൂര്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനം ; ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി

ഹൈദരാബാദ് : ആന്ധ്രാപ്രദേശിന് ഇനി വിശാഖപട്ടണം, അമരാവതി, കുര്‍ണൂര്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനം. അതിനായി അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് ജഗന്‍മോഹന്‍ റെഡ്ഢി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

അതേസമയം ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ചിരുന്നു. എന്നാല്‍ കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി എത്തിയിരുന്നത്.

Comments are closed.