വന്‍ സമ്പന്നരുടെ കയ്യിലുള്ളത് 953 ദശലക്ഷം ജനങ്ങളുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്തെന്ന് റിപ്പോര്‍ട്ട്

ദില്ലി: വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി റെറ്റ്‌സ് ഗ്രൂപ്പ് ഓക്‌സ്ഫാം നടത്തിയ പഠനത്തില്‍ രാജ്യത്തെ ഒരു ശതമാനം വരുന്ന വന്‍ സമ്പന്നരുടെ കയ്യിലുള്ളത് 953 ദശലക്ഷം ജനങ്ങളുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്തെന്ന് കണ്ടെത്തി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ 70 ശതമാനം ആളുകളുടെ കയ്യിലുള്ളതിലേക്കാള്‍ നാലിരട്ടി സ്വത്താണ് വെറും ഒരു ശതമാനം ആളുകളുടെ കയ്യിലുള്ളതെന്നാണ് പഠനം.

വാര്‍ഷിക ബഡ്ജറ്റുകള്‍ക്ക് നീക്കി വക്കുന്ന തുകയേക്കാള്‍ അധികമാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സ്വത്തെന്നും അന്തര്‍ദേശീയ തലത്തിലുള്ള പ്രവണത തന്നെയാണ് ഇന്ത്യയിലുള്ളതെന്നും 2019ല്‍ പാവപ്പെട്ടവരും പണക്കാരും തമ്മില്‍ സ്വത്തിന്റെ കാര്യത്തിലുള്ള അന്തരം ഭീമമായി വര്‍ധിച്ചെന്നും പഠനം വ്യക്തമാക്കുകയാണ്. വരുമാനം, ലിംഗ സമത്വം എന്നിവയാണ് ഇത്തവണ വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേഷനത്തില്‍ പ്രധാനമായും ചര്‍ച്ചയാവുന്നത്.

Comments are closed.