രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകന് ഇതുപോലൊരു ഉത്തരവാദിത്വം ലഭിച്ചത് ബി.ജെ.പിയുടെ പ്രത്യേകതകൊണ്ടാണെന്ന് ജെ.പി. നദ്ദ

ന്യൂഡല്‍ഹി: അമിത് ഷായുടെ പിന്‍ഗാമിയായി ചുമതലയേറ്റശേഷം പാര്‍ട്ടി ആസ്ഥാനത്തെ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന പുതിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയാണ് ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പിമാരും എം.എല്‍.എമാരും നമുക്കാണ്. ഇത് അവസാനിക്കാന്‍ പോകുന്നില്ല. ചില സംസ്ഥാനങ്ങള്‍ ബാക്കിയാണ്. അവിടെയും എത്തും. പാര്‍ട്ടിയെ കൂടുതല്‍ ഉയരത്തിലെത്തിക്കും.

അതിനായി കഠിനാദ്ധ്വാനം ചെയ്യുമെന്നും ഹിമാചല്‍പ്രദേശിലെ ഉള്‍പ്രദേശത്തുനിന്നുവന്ന, രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത തന്നെപ്പോലൊരു സാധാരണ പ്രവര്‍ത്തകന് ഇതുപോലൊരു ഉത്തരവാദിത്വം ലഭിച്ചത് ബി.ജെ.പിയുടെ പ്രത്യേകതകൊണ്ടാണെന്നും നദ്ദ പറയുന്നു. അതേസമയം തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്നാഥ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിരുന്നു.

Comments are closed.