സൊമാറ്റോ യൂബര്‍ ഈറ്റ്സ് ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണവിതരണ ശൃംഖല പൂര്‍ണമായും വാങ്ങിയതായി അറിയിച്ചു

ന്യൂഡല്‍ഹി: യൂബര്‍ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണവിതരണ ശൃംഖല പൂര്‍ണമായും വാങ്ങിയതായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ അറിയിച്ചു. തുടര്‍ന്ന് 35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബര്‍ ഈറ്റ്സിനെ ഏറ്റെടുത്തതിലൂടെ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ സൊമാറ്റോയില്‍ യൂബറിന് 10 ശതമാനം ഓഹരിയും നല്‍കും. ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറിയിരുന്നു. 2017ലാണ് യൂബര്‍ ടെക്‌നോളജിയുടെ ഭക്ഷണ വിതരണ സംരഭം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Comments are closed.