നേപ്പാളില്‍ വിനാദ സഞ്ചാരികളായി എത്തിയ എട്ട് മലയാളികളെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ന്യുഡല്‍ഹി: നേപ്പാളില്‍ വിനാദ സഞ്ചാരികളായി എത്തിയ എട്ട് മലയാളികളെ ദാമനിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്. മൂന്ന് മുറികളിലാണ് ഇവര്‍ താമസിച്ചിരുന്ന ഇവര്‍ പനോരമ റിസോര്‍ട്ടില്‍ ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് ഇവര്‍ മുറിയെടുത്തത്.
കടുത്ത തണുപ്പ് കാരണം ഈ മുറികളില്‍ ഹീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. വാതിലുകളും ജനാലകളും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. രാവിലെ ആരെയും പുറത്തുകാണാതെ വന്നതോടെ റിസോര്‍ട്ട് ജീവനക്കാര്‍ വാതില്‍ തുറന്നുനോക്കുമ്പോള്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഇവരെ ഉടന്‍തന്നെ എയര്ലിഫ്ട് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നുവെന്ന് റിസോര്‍ട്ട് ജീവനക്കാരന് വ്യക്തമാക്കി. തുടര്‍ന്ന് എട്ട് പേരുടെയും മൃതദേഹം കാത്മണ്ഡുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് എച്ച്.എ.എം.എസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എംബസി അധികൃതരും സ്ഥലത്തെത്തി. അതേസമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹങ്ങള്‍ ഇന്നു തന്നെ നാട്ടിലേക്ക് അയക്കാന്‍ കഴിയും.
Comments are closed.