കോഴിക്കോട് ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

പരപ്പനങ്ങാടി : കോഴിക്കോട് ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തോട് വറ്റിയതോടെയാണ് 86 ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍ ഉരുപ്പടികള്‍ കണ്ടത്.

തുടര്‍ന്ന് ഇതുവഴി കടന്നുപോയ യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പോലീസില്‍ നല്‍കിയത്. മുണ്ടിയംങ്കാവ് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്ററാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Comments are closed.