സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേരുടെ കാഴ്ച നഷ്ടമായി

ജയ്പുര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് കണ്ട 15 പേരുടെ കാഴ്ച നഷ്ടമായി. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം ദര്‍ശിച്ച 10നും 20നും ഇടയില്‍ പ്രായമുള്ള 15 പേരാണ് ഗുരുതരമായി കാഴ്ച വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്.

ഇവര്‍ക്ക് സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സൂര്യരശ്മികളേറ്റ് ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ കരിഞ്ഞുപോയ നിലയിലാണെന്നും ഇത്തരം അവസ്ഥ നേരിട്ടവര്‍ക്ക് പ്രത്യേകം ചികിത്സയില്ലെന്നും ആറ് ആഴ്ചയോളം നടത്തുന്ന ചികിത്സകൊണ്ട് കാഴ്ച ഭാഗികമായി മാത്രമേ ചിലപ്പോള്‍ വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Comments are closed.