ആദായ നികുതി നിയമം ക്രിമിനല്‍ കുറ്റമല്ലാതാക്കിയേക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് നിക്ഷേപം ഇറക്കാനും വ്യവസായം തുടങ്ങാനും സംരംഭകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റിയേക്കുമെന്ന് ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്ക്കരണം, നികുതി തര്‍ക്ക പരിഹാരങ്ങള്‍, കോര്‍പ്പറേറ്റ് നിയമ ഭേദഗതികള്‍ എന്നിവയെല്ലാം ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ്. അതിനാല്‍ നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റം വരുത്തുമെന്നും പറയുന്നു. 46 ഓളം നിയമ വ്യവസ്ഥകളില്‍ മാറ്റം വരും.അവ ഒന്നുകില്‍ ഭേദഗതി ചെയ്ത് എടുത്തു കളയും.

അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റം അല്ലാതാക്കി കേവലം പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കും. വ്യവസായം ചെയ്യാന്‍ എത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്ന് നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. അതേസമയം രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നാണ് മന്ത്രി ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

Comments are closed.