സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ദുബായ് ഭരണാധി

ദുബായ്: സൗദി രാജകുടുംബാംഗമായ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഫൈസല്‍ അല്‍ സഊദ് രാജകുമാരന്റെ മരണ വിവരം ചൊവ്വാഴ്ച പുറത്തുവിട്ടതിനെത്തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന് ശൈഖ് മുഹമ്മദ് അനുശോചന സന്ദേശമയച്ചു. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം നടക്കും.

Comments are closed.