ഫഹദ് ഫാസില്‍ ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14ന് പ്രദര്‍ശനത്തിനെത്തും

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ലുക്ക് പുറത്തുവിട്ടത്. ഫഹദ് ഫാസില്‍ ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14ന് പ്രദര്‍ശനത്തിനെത്തുന്നതാണ് പുതിയ വിവരം. സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, നസ്രിയ, അല്‍ഫോന്‍സ് പുത്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ.

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ജാക്‌സണ്‍ വിജയനാണ്. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നതായാണ് വിവരം. അമല്‍ നീരദാണ് ക്യാമറ ഒരുക്കിയിരിക്കുന്നത് .റോബോട്ടിക്സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലുമുണ്ട്.

Comments are closed.