രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: ഹൈദരാബാദില്‍ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന നടന്‍ പ്രകാശ് രാജ് മൂവായിരം കോടി രൂപ വിലമതിക്കുന്ന പ്രതിമകള്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്നും പറയുന്നു.

അസമിലെ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. ഒരു കാര്‍ഗില്‍ യുദ്ധവീരന്റെ പേര് പോലും എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം അയാളൊരു മുസ്ലിം ആയതുകൊണ്ടാണെന്നും രാജ്യത്തെ യുവ ജനങ്ങള്‍ രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും അതില്‍ ബിരുദം നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

‘ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം’-പ്രകാശ് രാജ് പറയുന്നു.

Comments are closed.