Ultimate magazine theme for WordPress.

ക്ലബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സ്ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി

പാരിസ്: സ്ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി ക്ലബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായി ഫ്രഞ്ച് ക്ലബ് പിഎസ്ജി അറിയിച്ചു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്ലബ് മാറ്റം ആവശ്യപ്പെട്ട താരം അത്ലറ്റിക്കോ മാഡ്രിഡ് മുന്നോട്ടുവച്ച ഓഫര്‍ നിരസിച്ചതായും പിഎസ്ജി പറയുന്നു. അതേസമയം കവാനി പിഎസ്ജിയില്‍ ഏഴാം സീസണ്‍ ആണ് കളിക്കുന്നത്.

പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മത്സരത്തിലും കവാനി കളിച്ചിരുന്നില്ല. താരത്തിന് പരിക്ക് എന്നായിരുന്നു ക്ലബിന്റെ വിശദീകരണം. ഈ മാസം കഴിഞ്ഞാല്‍ കവാനി ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് പിഎസ്ജി കോച്ച് തോമസ് ടച്ചലും പറഞ്ഞിരുന്നു. നാപ്പോളിയില്‍ നിന്ന് 2013ലാണ് കവാനി പാരിസ് ക്ലബിലെത്തിയത്. 64 മില്യണ്‍ യൂറോയ്ക്ക് അഞ്ച് വര്‍ഷത്തേക്കായിരുന്നു. പിഎസ്ജിക്കായി ഇതുവരെ 293 മത്സരങ്ങളില്‍ ഉറുഗ്വേ താരം 198 ഗോളുകള്‍ നേടിയിരുന്നു.

Comments are closed.