മോഡറേഷന്‍ കിട്ടിയ 112 വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ റദ്ദാക്കി കേരളസര്‍വകലാശാല

തിരുവനന്തപുരം: 12 പരീക്ഷകളില്‍ അനധികൃതമായി മോഡറേഷന്‍ നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് മോഡറേഷന്‍ കിട്ടിയ 112 വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ റദ്ദാക്കി പുനപരിശോധന നടത്താന്‍ തീരുമാനിച്ച് കേരളസര്‍വകലാശാല. കൂടാതെ അധികമാര്‍ക്ക് നേടി ബിരുദം കരസ്ഥമാക്കിയ 24 പേരുടെ ബിരുദം പിന്‍വലിക്കും.

തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ ചാന്‍സലര്‍ ആയ ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടുകയും അതിനായി വിസിയെ ചുമതലപ്പെടുത്താനും സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. അതേസമയം ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും സോഫ്റ്റ് വെയര്‍ തകരാറാണ് കാരണമെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

Comments are closed.