സെന്‍സസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്; ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനത്തെത്തുടര്‍ന്ന് സെന്‍സസില്‍ വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ ജനനസ്ഥലത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ എന്നിവയായിരുന്നു ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യ ഘട്ട സെന്‍സസിന്റെ 34 ചോദ്യങ്ങളുടെ പട്ടികയില്‍ ഈ ചോദ്യങ്ങള്‍ ഇല്ല.
അത് തിരിച്ചറിഞ്ഞതാകട്ടെ സര്‍ക്കാര്‍ തീരുമാനം വന്നതിന്റെ അടുത്ത ദിവസം സെന്‍സസ് ഡയറക്ടറേറ്റും പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതോടെ വിവാദ ചോദ്യങ്ങള്‍ സെന്‍സസില്‍ ഇല്ലെന്നും ജനസംഖ്യാ രജിസ്റ്ററിലാണുള്ളതെന്നും പിന്നീട് പൊതുഭരണവകുപ്പ് മാധ്യമങ്ങളെ അനൗദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് സെന്‍സസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്.
ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ല എന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ജനസംഖ്യ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സെന്‍സസ് ഡയറക്ടറേറ്റില്‍ മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ നിന്നും ചോദ്യാവലി എത്തിയിട്ടും മന്ത്രിസഭാ യോഗം ഇല്ലാത്ത വിവാദചോദ്യങ്ങളെ കുറിച്ച് അര മണിക്കൂറിലേറെ ചര്‍ച്ച ചെയ്തതാണ് സര്‍ക്കാറിന് തിരിച്ചടിയായത്.
Comments are closed.