കളിയിക്കാവിള കൊലപാതകം : പ്രതികളുമായി തമിഴ്നാട് ക്യു ബ്രാഞ്ച് ഇന്നലെ രാത്രി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വില്‍സന്റെ കൊലപാതക കേസില്‍ പ്രതികളുമായി തമിഴ്നാട്, ക്യു ബ്രാഞ്ച് ഇന്നലെ രാത്രി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം തളിവെടുപ്പ് നടത്താന്‍ എത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്ന് റൂറല്‍ പൊലിസ് അറിയിച്ചു.

കൂടാതെ കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്‌പോസ്റ്റില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുന്നതാണ്. എന്നാല്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്‌നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്നും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആക്രമണത്തിന് പദ്ധതിയിട്ടതിന്റെയും മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്റെയും പ്രതികളില്‍ രണ്ട് പേര്‍ ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നടത്തിയതിന്റെ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതികളുടെ അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്ത് കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.

Comments are closed.