വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് അവസാന നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തണം : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് അവസാന നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

അതിനാല്‍ 2014 ല്‍ പുറപ്പെടുവിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഇരയ്ക്കു കൂടുതല്‍ പരിഗണന ലഭിക്കുന്ന വിധത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ആവശ്യം. കൂടാതെ നിലവിലെ നിയമം കുറ്റവാളികളുടെ പക്ഷത്തോട് ചായ്വുള്ളതാണെന്നും നിയമം കൊണ്ട് കളിക്കാനും വധശിക്ഷ നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോകാനും അവരെ സഹായിക്കുന്നതാണെന്നും കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Comments are closed.