നിര്‍ഭയക്കേസില്‍ വധശിക്ഷയുടെ ദിവസങ്ങള്‍ അടുക്കുമ്പോള്‍ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പ്രതികള്‍

ന്യൂഡല്‍ഹി : നിര്‍ഭയക്കേസില്‍ വധശിക്ഷയുടെ ദിവസങ്ങള്‍ അടുക്കുമ്പോള്‍ അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ തുടരുകയാണ് മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപ്ത എന്നീ പ്രതികള്‍. വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിന് മുന്‍പായി പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കാറുണ്ട്.

അത് എപ്പോള്‍, എങ്ങനെ വേണം എന്നത് അവര്‍ക്ക് തീരുമാനിക്കാം. എന്തെങ്കിലും സ്വത്തുക്കള്‍ സ്വന്തം പേരില്‍ ഉണ്ടെങ്കില്‍ അത് ആര്‍ക്ക് കൈമാറണമെന്നും അറിയിക്കാം. എന്നാല്‍, കുടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ, മറ്റ് കാര്യങ്ങള്‍ സംബന്ധിച്ചോ നാല് പ്രതികള്‍ക്കും മിണ്ടാട്ടമേയില്ലെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞത്.

നിര്‍ഭയക്കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റാനായിരുന്നു ഡല്‍ഹി കോടതി ആദ്യം ഇറക്കിയ മരണവാറണ്ടില്‍ വ്യകതമാക്കിയിരുന്നത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയിട്ടുള്ള മരണവാറണ്ടില്‍ ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശിച്ചത്.

Comments are closed.