കത്രിക്കടവില്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്നു വീണ് തിരുവല്ല സ്വദേശി മരിച്ച നിലയില്‍

കൊച്ചി : കൊച്ചിയിലെ കത്രിക്കടവില്‍ ഫ്ളാറ്റിന് മുകളില്‍ നിന്നു വീണ് വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ തിരുവല്ല സ്വദേശിയായ എല്‍സലീന (38)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ചെന്നൈയിലാണ്. പതിവായുള്ള പ്രഭാത നടത്തത്തിന് എന്നു പറഞ്ഞാണ് ഇവര്‍ മുറിയില്‍ നിന്നും ഇറങ്ങിയത്.

ഇതിന് ശേഷം പത്താം നിലയില്‍ നിന്നും ചാടുകയായിരുന്നുവെന്നാണ് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.