കളിയിക്കാവിള കേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഓടയില്‍ നിന്ന് കണ്ടെത്തി

കൊച്ചി : കളിയിക്കാവിള കേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഓടയില്‍ നിന്ന് കണ്ടെത്തി. കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസിന് തൊട്ടരുകിലുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്. സൈനികര്‍ക്ക് വേണ്ടി മാത്രമുള്ള തോക്കാണ് കണ്ടെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഇത് എങ്ങനെ ഇവരില്‍ എത്തി എന്നതില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ അന്വേഷണവും ചോദ്യം ചെയ്യലും നടന്നു വരികയാണ്. എന്നാല്‍ ഈ തോക്ക് തന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും.

ഉഡുപ്പിയില്‍ വച്ചായിരുന്നു കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും അറസ്റ്റു ചെയ്തത്. ഇവരെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തീയത്. ഇവര്‍ നിരോധിത സംഥടനയായ അല്‍ ഉമ്മയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

Comments are closed.