കേരളത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി
തിരുവനന്തപുരം: കേരളത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍ 42, സെക്രട്ടറിമാര്‍ 94 എന്നിങ്ങനെ ചെറിയ സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ അനുമതിക്കായി ഇന്നലെ വൈകിട്ട് ആറുമണി യോടെ പട്ടിക സമര്‍പ്പിച്ചിരുന്നു. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തേക്കാള്‍ വലിയ സംസ്ഥാനത്ത് പോലും രണ്ടിലധികം വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഇല്ലെന്നും പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവായി പോയതിനു സോണിയാഗാന്ധി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
അതിനാല്‍ കേരളം പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണ് എന്നാണ് സോണിയ ചോദിച്ചത്. പട്ടികയില്‍ ഭാരവാഹികളുടെ എണ്ണത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ബഹളം പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചല്ലെന്നാണ് പ്രധാന പരാതി. ഇതിന് പുറമേ കെപിസിസി ഒരാള്‍ക്ക് ഒറ്റപദവി മാനദണ്ഡം നേരത്തേ ഒഴിവാക്കിയതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കൂടാതെ ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിജയിച്ചിരുന്നുമില്ല.
Comments are closed.