സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയും ഡീസല്‍ വിലയില്‍ രണ്ട് പൈസയുടെ കുറവുമാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 72.947 രൂപയാണ് ഡീസല്‍ വില. എന്നാല്‍ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ് വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസല്‍ 71.565 രൂപയുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 77.015 രൂപയും ഡീസല്‍ ലിറ്ററിന് 71.9 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിന് 74.65 രൂപയും ഡീസലിന് 67.86 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 80.253 രൂപയും ഡീസലിന് 71.147 രൂപയുമാണ് വില. ഇന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) 62.32 ഡോളറാണ് വില.

Comments are closed.