കെയ്‌ന്‍ വില്യംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തുടങ്ങുന്നതിനു മുന്നോടിയായി എതിര്‍ ടീം നായകന്‍ കെയ്ന്‍ വില്യംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

‘മത്സരഫലങ്ങള്‍ കൊണ്ടാണ് നായകത്വം എപ്പോഴും അളക്കേണ്ടത് എന്ന് വിശ്വസിക്കുന്നില്ല. ടീമിനെ ഒത്തൊരുമയില്‍ കൊണ്ടുവരികയും നായകന് കീഴില്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും ഘടകമാണ്. ഇക്കാര്യത്തില്‍ കെയ്ന്‍ വില്യംസണ്‍ അവിസ്മരണീയ മികവാണ് കാട്ടുന്നത്. സഹതാരങ്ങളെ ബഹുമാനിക്കുന്ന, അവരില്‍ വിശ്വാസമര്‍പ്പിക്കുന്ന നായകനാണ് കെയ്ന്‍. അദേഹം കാര്യക്ഷമതയുള്ള കളിക്കാരനാണെന്നും’ കോലി പറഞ്ഞു.

Comments are closed.