ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് ലിവര്‍പൂള്‍ വോള്‍വ്സിനെ നേരിടും
വോള്‍വര്‍ഹാംടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് ലിവര്‍പൂള്‍ വോള്‍വ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം. ലിവര്‍പൂളിന് കരുത്തായി ഫാബീഞ്ഞോ പരുക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുകയാണ്. 22 കളിയില്‍ 64 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍.
രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 13 പോയിന്റ് മുന്നിലാണ് ലിവര്‍പൂള്‍. 34 പോയിന്റുള്ള വോള്‍വ്സ് ആറാംസ്ഥാനത്താണ്. വോള്‍വ്സിനെതിരെ അവസാനം ഏറ്റുമുട്ടിയ ആറ് കളിയിലും ലിവര്‍പൂളിനായിരുന്നു വിജയം.
Comments are closed.