പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി : ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുകുമാര്‍ സെന്നിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പൗരത്വ നിയമത്തിനെതിരായി കഴിഞ്ഞ കുറച്ചുനാളുകളായി വന്‍തോതില്‍ യുവാക്കളടക്കമുള്ളവര്‍ പ്രതിഷേധിക്കുകയാണെന്ന് പറയുകയായിരുന്നു.

വാദിക്കുന്നതും എതിര്‍ക്കുന്നതും മറ്റുള്ളവരെ കേള്‍ക്കുന്നതും ജനാധിപത്യത്തെ കൂടുതല്‍ ബലപ്പെടുത്തുമെന്നു പറഞ്ഞ അദ്ദേഹം, യുവാക്കളടക്കം ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചു പ്രതിഷേധിക്കാനിറങ്ങുന്നതു കാണുന്നതില്‍ ഉത്സാഹമുണ്ടെന്നും അഭിപ്രായസമന്വയമാണു ജനാധിപത്യത്തിന്റെ ജീവരക്തം. സമാധാനപരമായ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റുവിന്റെ കാലത്തിനു ശേഷം, ഇന്ത്യയില്‍ പട്ടാളഭരണം വരുമെന്നു പ്രവചിച്ചവരുണ്ട്. അതു തെറ്റാണെന്ന് ജനാധിപത്യ തിരഞ്ഞെടുപ്പുകളിലൂടെ തെളിയിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കായി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഒരിക്കലും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടരുത്. സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം, 1618 ലക്ഷം ജനങ്ങള്‍ക്ക് ഒരു എംപിയെന്ന രീതി മാറി ജനപ്രതിനിധികളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്ന വിധത്തില്‍ മണ്ഡല പുനര്‍നിര്‍ണയം വേണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

Comments are closed.