ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റക്കാരെ തിരിച്ചറിയാന്‍ എളുപ്പവഴി അവരുടെ ആഹാര രീതിയാണെന്ന് കൈലാഷ് വിജയ്വാര്‍ഗിയ

ഇന്‍ഡോര്‍: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന സെമിനാറില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റക്കാരെ തിരിച്ചറിയാന്‍ എളുപ്പവഴി അവരുടെ ആഹാര രീതിയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്‍ഗിയ പറയുന്നു. തനിക്കുണ്ടായ അനുഭവം വിവരിച്ചുകൊണ്ട് അവരുടെ വിചിത്രമായ ആഹാര രീതിയാണ് അവരുടെ പൗരത്വത്ത കുറിച്ച് തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയ്വാര്‍ഗിയ പറഞ്ഞു.

അവരുടെ ആഹാര രീതി വിചിത്രമാണ്. അവര്‍ ‘പോഹ’ (ചതച്ചുപരത്തിയ അരി കൊണ്ടുള്ള വിഭവം) മാത്രമാണ് കഴിക്കുന്നത്. തന്റെ വീട്ടില്‍ ഒരു പുതിയ മുറി കൂട്ടിച്ചേര്‍ക്കുന്നതിനായി പണിക്കാരെ വിളിച്ചു. ചില പണിക്കാര്‍ ‘പോഹ’ മാത്രമാണ് കഴിച്ചത്. ഇതേകുറിച്ച് നിര്‍മ്മാണ കരാറുകാരനോടും സൂപ്പര്‍വൈസറോടും താന്‍ വിവരം തിരക്കി.

അവര്‍ ഈ തൊഴിലാളികള്‍ ബംഗ്ലാദേശികളാവാം എന്ന സംശയം പ്രകടിപ്പിച്ചത്. തനിക്ക് സംശയമുണ്ടെന്ന് കണ്ടതോടെ രണ്ടു ദിവസത്തിനു ശേഷം തന്റെ വീട്ടിലെ ജോലി അവര്‍ നിര്‍ത്തിയെന്നും വിജയ്വാര്‍ഗിയ പറയുകയാണ്. കൂടാതെ കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലാദേശി ഭീകരരുടെ നോട്ടപ്പുള്ളിയാണ് താന്‍. അതുകൊണ്ട് പുറത്തുപോകുമ്പോഴെല്ലാം സായുധരായ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തനിക്കു ചുറ്റുമുണ്ടാകും.

ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? പുറമേ നിന്നുള്ളവര്‍ ഇത്രമാത്രം ഭീകരത പരത്തുമോ? എന്നും അദ്ദേഹം ചോദിച്ചു. അതിനാല്‍ അപവാദങ്ങള്‍ കേട്ട് ആശങ്കപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ താല്‍പര്യത്തിനു വേണ്ടിയാണ്. യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ക്ക് ഈ നിയമം അഭയം നല്‍കും. അതേസമയംതന്നെ രാജ്യസുരക്ഷയ്ക്ക് ഭീകണിയായ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.