ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ച് പ്രതി പൊലീസ് അറസ്റ്റില്‍

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായി ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ച് ഓട്ടോ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയതുറ സ്വദേശിയായ യേശുദാസിനെയാണ് ആക്രമിച്ചത്. തുടര്‍ന്ന് കോട്ടുകാല്‍ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.

ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദ്ദിക്കുകയും യേശുദാസിന്റെ കൈയ്യും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. കൂടാതെ ഓട്ടോറിക്ഷയും പ്രതികള്‍ തല്ലിത്തകര്‍ത്തിരുന്നു. അതേസമയം മേരി ദാസ് പൊലീസിനെ അക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്നും യേശുദാസിനെ അക്രമിച്ച സംഘത്തിലെ രണ്ടാമനായി അന്വേഷണം നടക്കുകയാണെന്നും കാഞ്ഞിരംകുളം എസ്‌ഐ ബിനു ആന്റണി അറിയിച്ചു.

Comments are closed.