ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. 1029 സ്ഥാനാര്‍ത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്.

അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ശക്തമാക്കുമ്പോള്‍ പ്രധാനമന്തി നരേന്ദ്രമോദി ഉള്‍പ്പടെ ഉള്ളവര്‍ പ്രചാരണത്തിലുണ്ടാവും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്നത്.

Comments are closed.