ജെഎന്‍യുവില്‍ പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ദില്ലി: പഴയ ഫീസില്‍ തന്നെ ശീതകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പഴയ ഫീസ് ഘടനയില്‍ ജെഎന്‍യുവില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ദില്ലി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

എന്നാല്‍ ഫീസ് വര്‍ദ്ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി യൂണിയന്റെ സമരം തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. അതേസമയം ജനാധിപത്യ വിരുദ്ധമായി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

Comments are closed.