22 വര്‍ഷത്തിന് ശേഷം ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി അതേ ഹോസ്റ്റലില്‍ എത്തി മഞ്ജു വാര്യര്‍
22 വര്‍ഷത്തിന് ശേഷം ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി അതേ ഹോസ്റ്റലില്‍ എത്തി മഞ്ജു വാര്യര്‍. 1998ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം പ്രണയവര്ണങ്ങളില് മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റലായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. 22 വര്‍ഷത്തിന് ശേഷം ഇതേ ഹോസ്റ്റലില്‍ വീണ്ടുമെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.
ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് മഞ്ജു ഹോസ്റ്റലിലെത്തിയത്. സണ്ണിവെയിനും മഞ്ജുവിനൊപ്പം ചിത്രത്തിലുണ്ട്. നവാഗതരായ സലില്‍ – രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ് ജസ്റ്റിന് തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
Comments are closed.