ദര്‍ബാറിനായി നയന്‍താര വാങ്ങിയത് അഞ്ച് കോടി രൂപ് പ്രതിഫലം

തെന്നിന്ത്യന്‍ താരമായ നയന്‍താരയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാറിനായി നയന്‍താര വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

രജനികാന്ത് നിറഞ്ഞുനിന്ന ദര്‍ബാറില്‍ ഏതാണ്ട് 20 മിനുറ്റില്‍ മാത്രമാണ് നയന്‍താരയുള്ളത്. ചെറിയ സമയത്ത് മാത്രമായിരുന്നു സ്‌ക്രീനിലെങ്കിലും നയന്‍താര അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ദര്‍ബാറില്‍ വളരെ കുറച്ചുനേരം മാത്രമാണ് നയന്‍താരയുണ്ടായിരുന്നത്. രജനികാന്തിന്റെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ വലിയ പ്രധാന്യം.

Comments are closed.