ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടും ഒരെണ്ണം പോലും പിടികൂടാനായില്ല ; പരിശോധന തുടരുമെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്നതില്‍ പകുതിയിലേറെ ബോട്ടുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായിട്ടും ഒരെണ്ണം പോലും പിടികൂടാനാവാതെ പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പുന്നമട, മുഹമ്മ എന്നിവടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് പരിശോധനയ്ക്ക് ഇറങ്ങുന്നു എന്ന വിവരം ഹൗസ് ബോട്ട് ഉടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നേരത്തെ തന്നെ പ്രചരിച്ചു.

തുടര്‍ന്ന്  ലൈസന്‍സ് ഇല്ലാത്ത ബോട്ടുകള്‍ ആലപ്പുഴയ്ക്ക് പുറത്തേക്ക് ഉടമകള്‍ മാറ്റിയിരുന്നു. അതേസമയം, ഏഴു വര്‍ഷം ലൈസന്‍സ് ഇല്ലാതെ വിനോദസഞ്ചാരികളുമായി ബോട്ട് കായല്‍ യാത്ര നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന്റെ ഉമയ്‌ക്കെതിരെ മുഹമ്മ പൊലീസ് ക്രിമിനല്‍ കേസെടുത്തേക്കുമെന്ന് സൂചന.

Comments are closed.