പൗരത്വ നിയമ ഭേദഗതിക്കെതിരായി കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ലക്ഷങ്ങളെ അണിനിരത്തി എല്‍ഡിഎഫ് മനുഷ്യശൃംഖല നാളെ നടക്കും

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ലക്ഷങ്ങളെ അണിനിരത്തി എല്‍ഡിഎഫ് മനുഷ്യശൃംഖല നാളെ നടക്കും. തുടര്‍ന്ന് ലീഗില്‍ നിന്നടക്കം പ്രാദേശിക പ്രവര്‍ത്തകരെ ശൃംഖലയില്‍ കണ്ണിചേര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പൗരത്വ വിഷയത്തില്‍ രാജ്യം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ പ്രതിഷേധമാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്.

എന്നാല്‍ കണ്ണിയാകാനില്ലെന്ന് കോണ്‍ഗ്രസും ലീഗും മറ്റ് യുഡിഎഫ് കക്ഷികളും അറിയിച്ചിരുന്നു. അതേസമയം നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. നാലുമണിക്ക് ശൃംഖല കോര്‍ക്കും. പൗരത്വ വിഷയത്തിലെ സംയുക്ത പ്രതിഷേധത്തിനും,നിയമസഭാ പ്രമേയത്തിനും പിന്നാലെ മനുഷ്യ ശൃംഖലയിലൂടെ വീണ്ടും പ്രതിഷേധം ഉയരുകയാണ്.

Comments are closed.