കൊറോണ വൈറസ് പടരുന്നതിനെത്തുടര്‍ന്ന് അഞ്ചു നഗരങ്ങള്‍ക്കു കൂടി ചൈന വിലക്ക് ഏര്‍പ്പെടുത്തി

വുഹാന്‍(ചൈന): കൊറോണ വൈറസ് പടരുന്നതിനെത്തുടര്‍ന്ന്് അഞ്ചു നഗരങ്ങള്‍ക്കു കൂടി ചൈന വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം എന്ന് സംശയിക്കുന്ന വുഹാന്‍ നഗരത്തെ ചൈന അടച്ചതിനു പിന്നാലെ പിന്നാലെ 13 നഗരങ്ങളും ചൈന അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് 56 കോടി ജനങ്ങളാണ് ചൈനയില്‍ യാത്രാവിലക്ക് നേരിടുന്നത്.

ഇതോടെ നിലവില്‍ 18 ഓളം നഗരങ്ങള്‍ക്കാണ് ചൈനയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ചൈന അഞ്ചു നഗരങ്ങള്‍ കൂടെ അടച്ചുപൂട്ടാന്‍ ചൈനീസ് ഭരണകൂടം ഉത്തരവിട്ടത്. തുടര്‍ന്ന് റെയില്‍-റോഡ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതം ഈ നഗരങ്ങളില്‍ പ്രതിസന്ധിയിലാവും.

Comments are closed.