മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം : മുന്‍ ഡിജിപി സെന്‍കുമാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറും സുഭാഷ് വാസുവും ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സെന്‍കുമാറിനെതിരെ നല്‍കിയ പരാതി.

വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ പരസ്യമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന ചോദ്യത്തിനാണ് മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറിയത് പിന്നാലെ മാധ്യമപ്രവര്‍ത്തകനെ മുമ്പിലേയ്ക്ക് വിളിച്ചു വരുത്തി സെന്‍കുമാര്‍ മോശമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ സെന്‍കുമാറിനൊപ്പം വന്ന ആളുകള്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച് തള്ളുകയും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

Comments are closed.