പാട്നയിലെ ജെ.ഡി വനിതാ കോളജിനുള്ളില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയ വിവാദ നടപടി പിന്‍വലിച്ചു

ന്യുഡല്‍ഹി: പാട്നയിലെ ജെ.ഡി വനിതാ കോളജിനുള്ളില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയ വിവാദ നടപടി പിന്‍വലിച്ചു. ബുര്‍ഖ ധരിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തിക്കൊണ്ട് നടത്തിയ ഉത്തരവ് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

ബുര്‍ഖ നിരോധനം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴയീടാക്കുമെന്നാണ് കോളജ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് ക്യാംപസിനുള്ളിലെ അച്ചടക്കം മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തി. കുട്ടികള്‍ക്ക് ക്‌ളാസ് മുറിയില്‍ ബുര്‍ഖ മാറ്റാമെന്നും ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് തീരുമാനിക്കാമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.

Comments are closed.