രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്

ദില്ലി: ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം കുത്തനെ ഇടിഞ്ഞതായും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ ഇടിവ് തരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചു. എന്നാല്‍ മുന്‍വര്‍ഷത്തെക്കാള്‍ 17 ശതമാനം നികുതി വര്‍ധന ലക്ഷ്യമിട്ടുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം ഖജനാവിലേക്ക് 13.5 ലക്ഷം കോടി എത്തിക്കാനാകുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കരുതുന്നത്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രത്യക്ഷ നികുതി വരുമാനം 7.3 ലക്ഷം കോടി മാത്രമാണ്. ജനുവരി 23 വരെയുളള കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന പാദ വളര്‍ച്ചാ നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തി.

Comments are closed.