Ultimate magazine theme for WordPress.

ഹരികുമാറിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍

ഹരികുമാറിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ എത്തുന്നു. എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ. സജീവന്‍ എന്ന ഓട്ടോത്തൊഴിലാളിയായിട്ടാകും സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുക.

സജീവന്റെ ഭാര്യയായ രാധികയായി മഞ്ജു വാര്യരും അഭിനയിക്കുന്നു. അലസനായ ആളാണ്, നായകനായ സജീവന്‍. കടം വാങ്ങിയും പണിയെടുക്കാന്‍ മടിച്ചും നില്‍ക്കുന്ന സജീവനില്‍ നിന്ന് ഓട്ടോ ഏറ്റെടുത്ത് രാധിക ഓടിക്കുന്നതാണ് കഥയുടെ പ്രമേയം.

Comments are closed.