കവര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ പേരില്‍ റാപ്പര്‍ വൈജി അറസ്റ്റിലായി

ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനിരിക്കെ കവര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ പേരില്‍ റാപ്പര്‍ വൈജി അറസ്റ്റിലായി. കീനണ്‍ ജാക്‌സണ്‍ എന്ന വൈജിയെ ലോസ് ഏഞ്ചല്‍സ് അധികൃതരാണ് അറസ്റ്റ് ചെയ്തത്.

പിന്നീട് വൈജിയെ ഉപാധിയോടെ ജാമ്യത്തില്‍ വിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ എന്തിനാണ് അറസ്റ്റ് എന്നോ കവര്‍ച്ചാക്കുറ്റം എന്താണ് എന്നോ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ജൂലൈയില്‍ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വൈജിയുടെ വസതിയിലും അധികൃതര്‍ തിരച്ചില്‍ നടത്തിയിരുന്നു.

Comments are closed.