കാണികളിലൊരാളെ അധിക്ഷേപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ് മാപ്പ് പറഞ്ഞു
ജൊഹന്നാസ്ബര്‍ഗ്: ജൊഹന്നാസ്ബര്ഗില് ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ദിവസം കാണികളിലൊരാളെ അധിക്ഷേപിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്സ് മാപ്പ് പറഞ്ഞു. മത്സരത്തില്‍ സ്റ്റോക്സ് രണ്ട് റണ്‍സെടുത്ത് പുറത്തായിരുന്നു.
പുറത്തായശേഷം പവലിയനിലേക്ക് മടങ്ങുമ്പോള്‍ കാണികളില്‍ ഒരാള്‍ സ്റ്റോക്സിനോട് മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ സ്റ്റോക്സ് കടുത്ത രീതിയില്‍ തന്ന പ്രതികരിച്ചു. തുടര്‍ന്ന് താരത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
Comments are closed.