കോളുകളുടെയും ഡാറ്റയുടെയും പരിധി കഴിയുമ്പോള്‍ അവ റീച്ചാര്‍ജ് ചെയ്യാനുള്ള പ്ലാനുകളുമായി ജിയോ

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചതിന് ശേഷം മിക്ക ടെലികോം ഓപ്പറേറ്റർമാരുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും സമാനമാണ്. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്കുള്ള ഐയുസി നിരക്ക് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഒരേയൊരു കമ്പനി റിലയൻസ് ജിയോ മാത്രമാണ്.

ഉപയേക്താക്കൾക്ക് എല്ലാ പ്രീപെയ്ഡ് പ്ലാനിനൊപ്പവും നിശ്ചിത ഐയുസി മിനുറ്റുകൾ നൽകുന്നുണ്ട് എങ്കിലും അത് കഴിഞ്ഞാൽ മിനുറ്റിന് 6 പൈസ നിരക്കിൽ ഉപയോക്താക്കളിൽ നിന്നും ഈടാക്കും.

ജിയോ ഉപയോക്താക്കൾക്ക് ഡാറ്റ എഫ്യുപി പരിധി തീർന്നാലും പിന്നീട് ഉള്ള ഇന്റർനെറ്റ് ഉപയോഗത്തിന് പണം ഈടാക്കും. ഇതൊഴിവാക്കാൻ പിന്നീട് ചെറിയ പായ്ക്കുകൾ റീച്ചാർജ് ചെയ്യാം.

പ്രീപെയ്ഡ് കോംബോ പ്ലാനുകളിലൂടെ ലഭിക്കുന്ന കോളുകളുടെയും ഡാറ്റയുടെയും പരിധി കഴിയുമ്പോൾ ആവശ്യമുള്ള രീതിയിൽ അവ റീച്ചാർജ് ചെയ്യാനുള്ള പ്ലാനുകളും ജിയോ നൽകുന്നുണ്ട്. ഐയുസി പ്ലാനുകളിലൂടെ കൂടുതൽ ഐയുസി മിനുറ്റുകൾ ഉപയോക്താക്കൾക്ക് നേടാൻ സാധിക്കും.

സാധാരണയായി നമ്മൾ റിലയൻസ് ജിയോ പ്രീപെയ്ഡ് റീചാർജ് ഓപ്ഷൻ ഓപ്പൺ ചെയ്താൽ ഐയുസി ടോക്ക് ടൈം റീചാർജുകളും ഡാറ്റ ടോപ്പ്-അപ്പുകളും കാണാം. 11 രൂപയ്ക്ക് 400 എംബി ഡാറ്റ ലഭിക്കുന്ന റീച്ചാർജ് തൊട്ടാണ് ജിയോയുടെ ഡാറ്റാ ടോപ്പ് അപ്പുകൾ ആരംഭിക്കുന്നത്.

ഐ‌യു‌സി ടോക്ക് ടൈം വൗച്ചർ ആരംഭിക്കുന്നത് 10 രൂപ മുതലാണ്. ഇത് ടോക്ക്ടൈമിനൊപ്പം വരുന്ന ഒരു സാധാരണ പ്ലാൻ മാത്രമാണെന്നാണ് നാം കരുതാറുള്ളത്. എന്നാൽ ഈ പ്ലാനിനൊപ്പം ഡാറ്റ ആനുകൂല്യങ്ങളും ഉണ്ട്. ഡീറ്റൈൽസിൽ ക്ലിക്കുചെയ്യുമ്പോൾ, ഡാറ്റാ ടോപ്പ്-അപ്പ് പ്ലാനിനേക്കാൾ വിലകുറഞ്ഞ കോംപ്ലിമെന്ററി 1 ജിബി ഡാറ്റയും ഈ ടോക്ടൈം വൌച്ചറിനൊപ്പം ലഭിക്കുമെന്ന് മനസ്സിലാകും.

നിങ്ങളുടെ ഡാറ്റ ലിമിറ്റ് തീർന്നുപോയാൽ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭിക്കാൻ ചെയ്യേണ്ടത് ഒരു ഐ‌യു‌സി ടോക്ക്ടൈം റീചാർജാണ്. സാധാരണ ഡാറ്റാ ടോപ്പ്-അപ്പ് വൗച്ചറിൽ 1 ജിബി ഡാറ്റയ്‌ക്ക് 21 രൂപയാണ് ജിയോ നിരക്ക് ഈടാക്കുന്നത്.

എന്നാൽ നിങ്ങൾ ഒരു ടോക്ക് ടൈം ടോപ്പ്അപ്പ് റീചാർജ് ചെയ്യുകയാണെങ്കിൽ അതിനൊപ്പം ഡാറ്റയും ലഭിക്കും. 1ജിബി ഡാറ്റ ലഭിക്കുന്ന ഡാറ്റ ടോപ്പ്-അപ്പിന്റെ വിലയുടെ പകുതി വിലയ്ക്ക് നിങ്ങൾക്ക് 1 ജിബി ഡാറ്റ ബോണസ് നേടാനാകും. മാത്രമല്ല അതിനൊപ്പം ടോക്ക് ടൈമും ലഭിക്കും.

റിലയൻസ് ജിയോ ഇത്തരത്തിലുള്ള ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത് 10 രൂപയുടെ ഐ‌യു‌സി ടോക്ക് ടൈം വൗച്ചറിനൊപ്പം മാത്രമല്ല. എല്ലാ ഐയുസി ടോക്ക് ടൈം വൗച്ചറുകളിലും ജിയോ ഡാറ്റ ബോണസ് വാഗ്ദാനം ചെയ്യുന്നു. 10 രൂപ റീചാർജിലൂടെ 1 ജിബി ഡാറ്റയാണ് ലഭിക്കുക.

20 രൂപയുടെ ടോക്ക് ടൈം ടോപ്പ് അപ്പിനൊപ്പം 2 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 50 രൂപ ടോക്ക് ടൈം ടോപ്പ്അപ്പിനൊപ്പം 5 ജിബി ഡാറ്റ ബോണസ് ലഭിക്കുന്നു. 100 രൂപ ടോപ്പ് അപ്പിൽ 10 ജിബി ഡാറ്റ ബെനിഫിറ്റ് ലഭിക്കും. 500 രൂപ, 1,000 രൂപ ഐയുസി ടോക്ക്ടൈം വൗച്ചറുകൾക്ക് യഥാക്രമം 50 ജിബി,100 ജിബി എന്നിങ്ങനെയുള്ള ഏറ്റവും ഉയർന്ന ഡാറ്റാ ആനുകൂല്യങ്ങൾ ലഭിക്കും.

Comments are closed.