നയപ്രഖ്യാപനത്തില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കും

തിരുവനന്തപുരം: പൗരത്വനിയമം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ച ഗവര്‍ണര്‍ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും.

തുടര്‍ന്ന് നയപ്രഖ്യാപനം സര്‍ക്കാര്‍ കാര്യമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നാകും വിശദീകരണം നല്‍കുക.

Comments are closed.