സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കോതമംഗലം ചെറിയ പള്ളി തര്‍ക്കത്തില്‍ കളക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കാണിച്ച് സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പള്ളി, കളക്ടര്‍ ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി, പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കിയശേഷമാണ് പരിഗണിക്കുക. എന്നാല്‍ കുര്‍ബാന അര്‍പ്പിക്കാന്‍ അനുമതിയുള്ള വികാരി ആരെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ആരൊക്കെയെന്ന് വ്യക്തത വരാതെ പള്ളിയിലുള്ള വിശ്വാസികളെ നീക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

Comments are closed.