Ultimate magazine theme for WordPress.

കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗം ഇന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗം ഇന്ന് സോണിയ ഗാന്ധിയുടെ വസതിയില്‍ വൈകുന്നേരം അഞ്ച് മണിക്ക് ചേരും.

71 ാം റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ മൂല്യം കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധം രാജ്യമാകെ അരങ്ങേറുമ്പോള്‍ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കോണ്‍ഗ്രസ് അയച്ചുകൊടുത്തു.

ഔദ്യോഗിക ട്വിറ്ററര്‍ പേജിലൂടെ സന്ദേശം അയച്ച കോണ്‍ഗ്രസ്, രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ച് നോക്കണമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

Comments are closed.