കൊറോണ വൈറസിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍ ; ഇവരിലേറേയും ചൈനയില്‍ നിന്നു വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത കൊറോണ വൈറസിനെത്തുടര്‍ന്ന് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കൂടുതല്‍ പേരും ചൈനയില്‍ നിന്നു വന്നവരായതിനാല്‍ ചൈനയില്‍ നിന്നും കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇതില്‍ സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂണെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതിനാല്‍ കേന്ദ്ര ആരോഗ്യസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലുമാണ്.

അതേസമയം രാജസ്ഥാനില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്നയാള്‍ചൈനയില്‍ പഠിക്കുന്ന വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയാണ്. പരിശോധനക്കായി ഇയാളുടെ രക്തം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയക്കുമെന്ന് ആരോഗ്യമന്ത്രി രഘുശര്‍മ വ്യക്തമാക്കി.

എന്നാല്‍ കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

Comments are closed.